Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Viral Video

മ​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് വ​രെ ചി​ന്തി​ച്ചു, ആ ​വീ​ഡി​യോ വ​ല്ലാ​ത്ത ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി; ബി​ജു​ക്കു​ട്ട​ന്‍റെ അ​രി​കി​ലെ​ത്തി ആ ​അ​ച്ഛ​ൻ

വി​ഷു​വി​ന് പ​ട​ക്കം പൊ​ട്ടി​ച്ച് പേ​ടി​ച്ച് വീ​ഴു​ന്ന ഒ​രു അ​ച്ഛ​ന്‍റെ വീ​ഡി​യോ സ​മൂ​ഹ​മ​ധ്യ​മ​ങ്ങ​ളി​ൽ ഹി​റ്റാ​യി​രു​ന്നു. അ​ന്നു മു​ത​ൽ എ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചാ​ലും ഈ ​ആ​ളു​ടെ വീ​ഡി​യോ പ​ങ്കു​വ​യ്ക്കു​മാ​യി​രു​ന്നു.

ഇ​തു​വ​രെ ആ ​വീ​ഡി​യോ ക​ണ്ട് പൊ​ട്ടി​ച്ചി​രു​ന്ന​വ​രാ​യി​രു​ന്നു ന​മ്മ​ളി​ല​ധി​ക​വും. എ​ന്നാ​ൽ വാ​ഴ 2 ഇ​റ​ങ്ങി​യ​തോ​ടെ ചി​രി​ച്ചു​കൊ​ണ്ട് ന​മു​ക്ക് ആ ​വീ​ഡി​യോ കാ​ണാ​നാ​കി​ല്ല. ഇ​പ്പോ​ഴി​താ ആ ​വീ​ഡി​യോ​യി​ലെ അ​ച്ഛ​ൻ‌ വാ​ഴ​യി​ൽ ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബി​ജു​ക്കു​ട്ട​നെ തേ​ടി​യെ​ത്തി​യി​രി​ക്കു​ക​യാ​ണ്.

ബി​ജു​ക്കു​ട്ട​ൻ ത​ന്നെ​യാ​ണ് സോ​ഷ്യ​ൽ മീ‍​ഡി​യ​യി​ലൂ​ടെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം

''ലോ​ക​ത്തെ​മ്പാ​ടു​മു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ൾ​ക്കും എ​ന്‍റെ​യും എ​ന്‍റെ കു​ടും​ബ​ത്തി​റെ​യും വി​ഷു​ദി​ന ആ​ശം​സ​ക​ൾ. വാ​ഴ 2 സി​നി​മ ക​ണ്ടി​ട്ടു​ള്ള എ​ല്ലാ മ​ല​യാ​ളി​ക​ളും ഒ​രേ​പോ​ലെ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു കാ​ര്യ​മാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഒ​രു വി​ഷു ദി​വ​സം പ​ട​ക്കം പൊ​ട്ടി​ച്ച് റോ​ഡി​ൽ വീ​ഴു​ന്ന ആ ​ചേ​ട്ട​ൻ ആ​രാ​ണ്, എ​വി​ടെ​യാ​ണ്, എ​ന്തു സം​ഭ​വി​ച്ചു എ​ന്നൊ​ക്കെ.

ഈ ​സി​നി​മ​യു​ടെ എ​ഴു​ത്തു​കാ​ര​ൻ വി​പി​ൻ​ദാ​സി​നും ഇ​തി​ന്‍റെ സം​വി​ധാ​യ​ക​ൻ സ​വി​നും സോ​ഷ്യ​ൽ മീ​ഡി​യ​യ്ക്കും ന​മു​ക്ക് ആ​ർ​ക്കും അ​ദ്ദേ​ഹ​ത്തെ ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ അ​ദ്ദേ​ഹ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ഭാ​ര്യ​യു​ടെ കൂ​ട്ടു​കാ​രി​യും മ​ക​ളും എ​ന്നെ കാ​ണാ​ൻ വീ​ട്ടി​ൽ വ​ന്നി​രു​ന്നു.

വാ​ഴ 2 സി​നി​മ ക​ണ്ടെ​ന്നും, ക​ണ്ട​പ്പോ​ൾ ഒ​രു​പാ​ട് ആ​ശ്വാ​സം തോ​ന്നി​യെ​ന്നും പ​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം തു​ട​ങ്ങി​യ​ത്. ആ ​വീ​ഴ്ച​യ്ക്ക് അ​പ്പു​റ​ത്തേ​ക്ക് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ൽ സം​ഭ​വി​ച്ച കാ​ര്യം അ​തേ​പോ​ലെ ഞ​ങ്ങ​ൾ സി​നി​മ​യി​ൽ ചെ​യ്തു വ​ച്ചി​ട്ടു​ണ്ട് എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് അ​ത്ഭു​തം തോ​ന്നി.

'എ​ന്‍റെ മ​ക​ൻ ആ​റാം ക്ലാ​സി​ൽ പ​ഠി​ക്കു​മ്പോ​ൾ എ​ന്‍റെ അ​നി​യ​ൻ ത​ന്നെ എ​ടു​ത്തു പോ​സ്റ്റ് ചെ​യ്ത വി​ഡി​യോ ആ​ണ് അ​ത്. അ​ന്ന് ഞാ​ൻ വീ​ഴു​ന്ന​ത് ക​ണ്ട എ​ന്‍റെ മ​ക​ൻ എ​നി​ക്കെ​ന്തോ ആ​പ​ത്ത് സം​ഭ​വി​ച്ചു എ​ന്നു ക​രു​തി പൊ​ട്ടി ക​ര​ഞ്ഞു കൊ​ണ്ട് ഓ​ടി​വ​ന്നു എ​ന്നെ കെ​ട്ടി​പ്പി​ടി​ച്ചു, എ​ന്നെ പി​ടി​ച്ച് എ​ഴു​ന്നേ​ൽ​പ്പി​ക്കാ​ൻ നോ​ക്കി, അ​ത്ര​യും സ​ങ്ക​ട​ത്തോ​ടെ എ​ന്‍റെ മ​ക​നെ ഞാ​ൻ അ​തു​വ​രെ ക​ണ്ടി​ട്ടി​ല്ല.

പി​ന്നീ​ട് ഈ ​വീ​ഡി​യോ വൈ​റ​ലാ​യി, ആ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​യാ​ൾ മ​ന​സി​ൽ പോ​ലും വി​ചാ​രി​ക്കാ​ത്ത രീ​തി​യി​ൽ അ​ത് ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി. എ​ല്ലാ​യി​ട​ത്തും ആ ​വീ​ഡി​യോ കാ​ണു​മ്പോ​ൾ വി​ഷ​മം ആ​ണ് തോ​ന്നി​യി​രു​ന്ന​ത്. ഒ​രു ഫം​ഗ്ഷ​ന് പോ​കാ​നും, ആ​ളു​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​നും ഒ​ക്കെ മ​ടി​യാ​യി​രു​ന്നു.

ആ ​വി​ഡി​യോ ക​ണ്ട ആ​ളു​ക​ൾ ചേ​ട്ട​ൻ മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നോ, പ​ട​ക്കം ഇ​ത്ര പേ​ടി​യാ​ണോ എ​ന്നൊ​ക്കെ ചോ​ദി​ക്കു​മ്പോ​ൾ ശ​രി​ക്കും വി​ഷ​മം തോ​ന്നി​യി​രു​ന്നു. മ​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് വ​രെ ചി​ന്തി​ച്ചു​പോ​യി​ട്ടു​ണ്ട്. എ​ല്ലാ വി​ഷു​ക്കാ​ലം വ​രു​മ്പോ​ഴും ആ ​വീ​ഡി​യോ​യെ പ​റ്റി​യു​ള്ള ഓ​ർ​മ വ​ല്ലാ​ത്ത മാ​ന​സി​ക​ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

സി​നി​മ​യി​ലെ പാ​ട്ട് റി​ലീ​സ് ആ​യ​പ്പോ​ൾ, അ​തി​ലെ പ​ട​ക്കം പൊ​ട്ടി​ക്കു​ന്ന സീ​ൻ ക​ണ്ട് അ​ത് ആ​ളു​ക​ൾ​ക്ക് ഒ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ൽ ആ​വു​മെ​ന്നും കൂ​ടു​ത​ൽ ആ​ളു​ക​ൾ ഇ​ത് അ​റി​യു​മെ​ന്നും ഞാ​ൻ പേ​ടി​ച്ചു.

പ​ക്ഷേ സി​നി​മ ക​ണ്ടി​റ​ങ്ങി​യ എ​ന്‍റെ മ​ക​ൻ അ​വ​ന്‍റെ ജോ​ലി സ്ഥ​ല​ത്തു​നി​ന്നും എ​ന്നെ വി​ളി​ച്ച് അ​ച്ഛ​നും അ​മ്മ​യും എ​ന്താ​യാ​ലും സി​നി​മ പോ​യി കാ​ണ​ണം എ​ന്ന് പ​റ​ഞ്ഞു.

സി​നി​മ ക​ണ്ട​തി​നു​ശേ​ഷം വ​ള​രെ സ​ന്തോ​ഷ​ത്തി​ലാ​ണ്, ഇ​ത്ര കാ​ലം ഉ​ണ്ടാ​യ പേ​ടി​യും ടെ​ൻ​ഷ​നു​മെ​ല്ലാം പെ​ട്ടെ​ന്ന് പോ​യ പോ​ലെ. ആ ​വി​ഡി​യോ​യി​ലൂ​ടെ ആ​ളു​ക​ൾ ക​ണ്ട​തി​ന് അ​പ്പു​റ​ത്തേ​ക്ക് അ​വി​ടെ സം​ഭ​വി​ച്ച​ത് അ​തേ​പോ​ലെ സ്ക്രീ​നി​ൽ ക​ണ്ട​പ്പോ​ൾ വ​ല്ലാ​ത്ത സ​ന്തോ​ഷ​വും ആ​ശ്വാ​സ​വും തോ​ന്നി.

ഒ​രു​പാ​ട് സ​ന്തോ​ഷ​ത്തോ​ടെ ക​ണ്ണ് നി​റ​ഞ്ഞാ​ണ് അ​ദ്ദേ​ഹം എ​ന്നോ​ട് സം​സാ​രി​ച്ച് തീ​ർ​ത്ത​ത്.

ത​ന്‍റെ ജീ​വി​തം പ​ക​ർ​ത്തി വെ​ച്ച​തു​പോ​ലെ​യാ​ണ് സി​നി​മ ക​ണ്ട​പ്പോ​ൾ തോ​ന്നി​യ​തെ​ന്നും അ​തെ​ങ്ങ​നെ​യാ​ണെ​ന്നും ചേ​ട്ട​ൻ എ​ന്നോ​ട് ചോ​ദി​ച്ചു.

അ​ത് ചേ​ട്ട​നെ പോ​ലെ ത​ന്നെ എ​നി​ക്കും അ​റി​യി​ല്ല ഞാ​ൻ ര​ണ്ടു മൂ​ന്നു ഇ​ന്‍റ​ർ​വ്യൂ​വി​ൽ പ​റ​ഞ്ഞ​തു​പോ​ലെ അ​ത് വി​പി​ൻ​ദാ​സി​ന്‍റെ​യും സ​വി​ന്‍റെ​യും ഒ​രു മാ​ജി​ക് ത​ന്നെ​യാ​ണ്.

ദ​യ​വ് ചെ​യ്ത് ഇ​ത് വാ​യി​ക്കു​ന്ന ആ​രും ഇ​നി ആ ​ചേ​ട്ട​ൻ ആ​രാ​ണെ​ന്ന് അ​ന്വേ​ഷി​ച്ച് പോ​വു​ക​യോ അ​വ​രു​ടെ വ്യ​ക്തി​ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു​ക​യ​റാ​നോ ശ്ര​മി​ക്ക​രു​ത്. ചേ​ട്ട​ൻ ഇ​നി​യെ​ന്നും സ​ന്തോ​ഷ​മാ​യി ഇ​രി​ക്ക​ട്ടെ. ഒ​രി​ക്ക​ൽ​കൂ​ടി എ​ല്ലാ​വ​ർ​ക്കും വി​ഷു ആ​ശം​സ​ക​ൾ നേ​രു​ന്നു.''

 

Movies

വൈ​റ​ൽ ആ​വാ​ൻ വേ​ണ്ടി എ​ന്ത് നെ​റി​കേ​ടും കാ​ണി​ക്കു​ന്ന​വ​ർ, യാ​തൊ​രു ഭാ​വ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ വീ​ഡി​യോ എ​ടു​ക്കു​ന്ന സ്ത്രീ: ​ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു  

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​രി​ച്ച് ഡ​ബ്ബിം​ഗ് ആ​ർ​ടി​സ്റ്റും ന​ടി​യു​മാ​യ ഭാ​ഗ്യ​ല​ക്ഷ്മി. യു​വാ​വി​ന്‍റെ മ​ര​ണ​ത്തി​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച സ്ത്രീ​യും അ​വ​രു​ടെ വീ​ഡി​യോ​യ്ക്ക് താ​ഴെ അ​യാ​ളെ തെ​റി വി​ളി​ച്ച​വ​രും ഉ​ത്ത​ര​വാ​ദി​ക​ളാ​ണെ​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​യു​ന്നു.

വൈ​റ​ൽ ആ​വാ​ൻ വേ​ണ്ടി എ​ന്ത് നെ​റി​കേ​ടും കാ​ണി​ക്കു​ന്ന ചി​ല മ​നു​ഷ്യ​രു​ടെ കൂ​ട്ട​ത്തി​ൽ ചി​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഉ​ണ്ടെ​ന്ന് അ​വ​ർ പ​റ​യു​ന്നു.

‘‘ബ​സി​ൽ യാ​ത്ര ചെ​യ്യു​ന്ന മി​ക്ക സ്ത്രീ​ക​ളും അ​നു​ഭ​വി​ക്കു​ന്ന ഒ​രു സ​ങ്ക​ട​മാ​ണ് തോ​ണ്ട​ലും മു​ട്ട​ലും. പ​ല​രും ഉ​റ​ക്കെ പ്ര​തി​ക​രി​ക്കാ​റു​ണ്ട്, ക​യ്യേ​റ്റം പോ​ലും ചെ​യ്യാ​റു​ണ്ട്. ചി​ല​ർ ഭ​യ​ന്ന് അ​വി​ടെ​നി​ന്നും മാ​റി പോ​കാ​റു​ണ്ട്. ഇ​വി​ടെ​യും അ​യാ​ൾ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് ഈ ​പെ​ൺ​കു​ട്ടി​ക്ക് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ ഈ ​വി​ഡി​യോ എ​ടു​ക്കാ​ൻ കാ​ണി​ച്ച ധൈ​ര്യം അ​യാ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കാ​നും കൂ​ടി കാ​ണി​ക്ക​ണ​മാ​യി​രു​ന്നു.

ഒ​രാ​ൾ ന​മു​ക്കി​ഷ്ട​മ​ല്ലാ​ത്ത രീ​തി​യി​ൽ പെ​രു​മാ​റു​മ്പോ​ൾ, ശ​രീ​ര​ത്തി​ൽ സ്പ​ർ​ശി​ക്കു​മ്പോ​ൾ ന​മ്മു​ടെ ഭാ​വ​ത്തി​ൽ പെ​രു​മാ​റ്റ​ത്തി​ൽ അ​ത്‌ പ്ര​ക​ട​മാ​കും. പ​ക്ഷേ ഈ ​വീ​ഡി​യോ​യി​ൽ യാ​തൊ​രു ഭാ​വ വ്യ​ത്യാ​സ​വു​മി​ല്ലാ​തെ വി​ഡി​യോ എ​ടു​ക്കു​ന്ന സ്ത്രീ ​എ​ന്താ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ദ്ദേ​ശി​ച്ച​ത്?

ഒ​രു ആ​രോ​പ​ണം വൈ​റ​ലാ​കു​മ്പോ​ൾ ഒ​രു ജീ​വി​തം മൗ​ന​മാ​യി ത​ക​രു​ന്നു. കു​റ്റം ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. നി​ര​പ​രാ​ധി​ക്ക് നീ​തി കി​ട്ട​ണം. ഇ​തി​ൽ ഒ​ന്നു​പോ​ലും ന​ഷ്ട​മാ​യാ​ൽ, അ​ത് നീ​തി​യ​ല്ല, സ​മൂ​ഹ​ത്തി​ന്‍റെ പ​രാ​ജ​യ​മാ​ണ്. ഒ​രാ​ളു​ടെ നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കാ​ൻ /വി​ശ്വ​സി​പ്പി​ക്കാ​ൻ ആ ​വ്യ​ക്തി​ക്ക് സ്വ​ന്തം ജീ​വ​ൻ ന​ൽ​കേ​ണ്ടി​വ​രു​ന്നു.

അ​യാ​ൾ മ​രി​ച്ചി​ല്ലാ​യി​രു​ന്നു എ​ങ്കി​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ലെ ജ​ഡ്ജി​മാ​ർ ര​ണ്ട് വി​ഭാ​ഗ​മാ​യേ​നെ. വീ​ഡി​യോ വ​ന്ന ഉ​ട​നെ അ​യാ​ൾ​ക്കെ​തി​രെ ന​ട​ന്ന വ്യാ​പ​ക​മാ​യ ആ​ക്ര​മ​ണം താ​ങ്ങാ​നാ​വാ​തെ​യാ​ണ​ല്ലോ അ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്. അ​പ്പോ​ൾ ആ ​പെ​ണ്ണി​നും അ​വ​രു​ടെ വീ​ഡി​യോ ക​ണ്ട ഉ​ട​നെ താ​ഴെ വ​ന്ന് അ​യാ​ളെ തെ​റി വി​ളി​ച്ച​വ​രും അ​യാ​ളു​ടെ മ​ര​ണ​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​ണ്.

കാ​ള പെ​റ്റു എ​ന്ന് കേ​ൾ​ക്കും മു​ൻ​പ് ക​യ​റെ​ടു​ക്കു​ന്ന​ത് സ​മൂ​ഹ മാ​ധ്യ​മ​ത്തി​ൽ സ്ഥി​രം കാ​ണു​ന്ന കാ​ഴ്ച​യാ​ണ്... വൈ​റ​ൽ ആ​വാ​ൻ വേ​ണ്ടി എ​ന്ത് നെ​റി​കേ​ടും കാ​ണി​ക്കു​ന്ന ചി​ല മ​നു​ഷ്യ​രു​ടെ കൂ​ട്ട​ത്തി​ൽ ചി​ല സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളും ഉ​ണ്ട്. വ്യ​ക്ത​മാ​യ ചോ​ദ്യ​മി​ല്ലാ​തെ അ​യാ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് കേ​ൾ​ക്കാ​ൻ അ​വ​സ​രം ന​ൽ​കാ​തെ നി​ശ​ബ്ദ​മാ​യി ഒ​രു ജീ​വ​ൻ പോ​യി.’’ ഭാ​ഗ്യ​ല​ക്ഷ്മി പറയുന്നു. 

Viral

ഗെ​റ്റ് റെ​ഡി വി​ത്ത് അ​ക്ഷ്വി; ഈ ​കു​ഞ്ഞു സു​ന്ദ​രി​യു​ടെ വീ​ഡി​യോ എ​ങ്ങ​നെ കാ​ണാ​തെ പോ​കും

ഇ​ന്ന് കു​ഞ്ഞു കു​ട്ടി​ക​ൾ മു​ത​ൽ ​വ​ലി​യ​വ​ർ വ​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലെ താ​ര​മാ​ണ്. ജീ​വി​ത​ത്തി​ലെ ഓ​രോ നി​മി​ഷ​വും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​യ്ക്കു​ന്ന​വ​രാ​ണ് ഇ​വ​രി​ൽ പ​ല​രും. അ​തി​ൽ ഡേ ​ഇ​ൻ മൈ ​ലൈ​ഫ്, ഗെ​റ്റ് റെ​ഡി വി​ത്ത് മീ ​എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളു​മു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ​മ​നം ക​വ​ർ​ന്നി​രി​ക്കു​ന്ന​ത് ഡ​ൽ​ഹി​യി​ൽ നി​ന്നു​ള്ള ഒ​രു മൂ​ന്നു വ​യ​സു​കാ​രി​യാ​ണ്.

അ​ക്ഷ്വി മാ​ത്തൂ​ർ എ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പേ​ര്. അ​വ​ൾ ഒ​രു ക​ല്യാ​ണ​ത്തി​നു പോ​കാ​ൻ ഒ​രു​ങ്ങു​ക​യാ​ണ്. അ​താ​ണ് അ​വ​ൾ "ഗെ​റ്റ് റെ​ഡി വി​ത്ത് മീ' ​എ​ന്ന വീ​ഡി​യോ​യി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. എ​ന്താ​യാ​ലും കു​ഞ്ഞ് അ​ക്ഷ്വി​യു​ടെ ഭം​ഗി​യും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചി​രി​ക്കു​ന്ന​ത്.

@themini_influencer എ​ന്ന ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. വീ​ഡി​യോ​യി​ൽ ആ​ദ്യം ഒ​രു പി​ങ്ക് ക​ള​ർ ഫ്രോ​ക്കി​ലാ​ണ് അ​ക്ഷ്വി പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ഇ​ന്നൊ​രു ക​ല്യാ​ണ​ത്തി​ന് പോ​കു​ക​യാ​ണെ​ന്നും അ​തി​നാ​യി ഒ​രു​ങ്ങാ​മെ​ന്നും പ​റ​യു​ന്ന അ​വ​ൾ ധ​രി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ലെ​ഹ​ങ്ക അ​തി​ന്‍റെ ബ്ലൗ​സ്, വള​ക​ൾ, ദു​പ്പ​ട്ട, കു​ഞ്ഞി​ച്ചെ​രു​പ്പ് എ​ന്നി​വ​യെ​ല്ലാം അ​വ​ൾ വീ​ഡി​യോ​യി​ൽ പ​ങ്കു​വെ​യ്ക്കു​ന്നു​ണ്ട്. നി​ഷ്ക​ള​ങ്ക​മാ​യ ചി​രി​യോ​ടെ​യാ​ണ് അ​വ​ൾ ഇ​തെ​ല്ലാം പ​റ​യു​ന്ന​ത്.

പി​ന്നെ ഓ​രോ​ന്നാ​യി ധ​രി​ച്ച് ക​ല്യാ​ണ​ത്തി​നു പോ​കാ​നു​ള്ള ലു​ക്കി​ലാ​ണ് എ​ത്തു​ന്ന​ത്. വീ​ഡി​യോ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. ഏ​ക​ദേ​ശം 7.4 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം പേ​ർ വീ​ഡി​യോ ക​ണ്ടു ക​ഴി​ഞ്ഞു. കു​ഞ്ഞി​നെ പ്ര​ശം​സി​ച്ചാ​ണ് ക​മ​ന്‍റു​ക​ളി​ൽ അ​ധി​ക​വും. "ക്യൂ​ട്ട് ഫാ​ഷ​ൻ ഇ​ൻ​ഫ്ലു​വ​ൻ​സ​ർ' എ​ന്നാ​ണ് ഒ​രു ക​മ​ന്‍റ്. ആ​ക​ർ​ഷ​ക​മാ​യ ഭാ​വ​ങ്ങ​ൾ, പെ​രു​മാ​റ്റം എ​ന്നി​വ​യെ​ല്ലാം ആ​ളു​ക​ളെ ആ​ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

Latest News

Corehub Up